ഡല്‍ഹി: അയോധ്യ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഇതിനെ തുടര്‍ന്ന് തര്‍ക്കപ്രദേശം ഉള്‍പ്പെടുന്ന അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് തര്‍ക്കഭൂമിയില്‍ മാത്രം നിയോഗിച്ചിട്ടുള്ളത്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രശ്നസാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു. സുപ്രീംകോടതിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.
അയോധ്യകേസിലെ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഡല്‍ഹിയിലും മധ്യപ്രദേശിലും സ്കൂളുകള്‍ക്ക് അവധി. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.