Breaking News

നവജാത ശിശുവിന്റെ സംസ്‌കാരത്തിന് സ്ഥലം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ; മൃതദേഹം സംസ്‌കരിച്ചത് എസ് ഐയുടെ നേതൃത്വത്തില്‍

കോട്ടയം: നവജാത ശിശുവിന്റെ സംസ്‌കാരത്തിന് സ്ഥലം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍  ഇടമില്ലെന്ന നിലപാടിലായിരുന്നു. ഇതു കാരണം സംസ്‌കാരം 36 മണിക്കൂര്‍ വൈകി. മൃതശരീരവുമായി നഗരസഭ ഓഫീസിന് മുന്നില്‍  എസ് ഐ പ്രതിഷേധിക്കാനൊരുങ്ങി. ഇതോടെ സ്ഥലം നല്‍കിയെങ്കിലും കുഴിയെടുക്കാന്‍ ജീവനക്കാരെ സമ്മതിച്ചില്ല. കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത് എസ് ഐയുടെ നേതൃത്വത്തിലാണ്.  

അതേസമയം കുട്ടിയെ സംസ്‌കരിക്കേണ്ടത് ഏറ്റുമാനൂര്‍ നഗരസഭയുടെ ചുമതലയല്ലെന്നും. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ആധൂനിക ശ്മശാനം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ സംസ്‌കരിക്കുന്നത് നഗരസഭയുടെ ചുമതലയെന്നാണ് പോലീസ് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top