ഇടുക്കി: ശാന്തൻപാറയിൽ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തിൽ കുറ്റം ഏറ്റുപറഞ്ഞ് റിസോർട്ട് മാനേജർ വസീമിന്റെ വീഡിയോ സന്ദേശം. താൻ മാത്രമാണ് പ്രതി. അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വീഡിയോയിൽ പറഞ്ഞു. വസീം സഹോദരന് അയച്ച വീഡിയോ പോലീസിന് കൈമാറി.
ഇടുക്കി ശാന്തമ്പാറ സ്വദേശി റിജോഷാണ് മരിച്ചത്. ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ പരിസരത്തു നിന്നാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളുകൾ അഴിഞ്ഞത്
കുറ്റം ഏറ്റുപറഞ്ഞ് റിസോർട്ട് മാനേജറിന്റെ വീഡിയോ സന്ദേശം
By
November 7, 2019 5:37 pm