Latest News

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം; ബിജെപി ഇന്ന് ഗവര്‍ണറെ കാണും

മുംബൈ: സഖ്യകക്ഷിയായ ശിവസേനയുമായി തര്‍ക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ട്. ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയെ ഇപ്പോഴും വെല്ലുവിളിക്കുകയാണ് ശിവസേന. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശം. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്. നിലവിലുള്ള മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കും. അടുത്തയാഴ്ച എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്കായി സഭ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top