Kerala

ശബരിമലയിലേക്ക് ഇത്തവണയും തമിഴ്നാട്ടില്‍ നിന്ന് മനീതി വനിതാ സംഘമെത്തുന്നു

ചെന്നൈ: ശബരിമലയില്‍ ഇത്തവണയും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. ഇത്തവണ തങ്ങളുടെ അംഗങ്ങളുമായി മലകയറാനെത്തും. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്നും മനിതി വനിതാ കൂട്ടായ്മ പറഞ്ഞു. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗങ്ങള്‍ പറയുന്നു. പ്രതിഷേധം കനത്തതോടെ കഴിഞ്ഞ വര്‍ഷം പമ്പയില്‍ നിന്ന് മനിതി സംഘം മടങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top