Breaking News

നടന്നത് വ്യാജ ഏറ്റുമുട്ടല്‍; സിപിഐ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു സംഭവ സ്ഥലം സന്ദര്‍ശിച്ച സിപിഐ സംഘത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സിപിഐ കൈമാറി.നിയമസഭയില്‍ വെച്ചാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. 

ഏറ്റുമുട്ടലിന്റേതായി പൊലീസ് പുറത്തുവിട്ട വിഡിയോ വ്യാജമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെയ്ക്കുമ്പോള്‍ പൊലീസ് വിഡിയോ പിടിക്കുന്നതെങ്ങനെയെന്നു മനസിലാകുന്നില്ല. വിഡിയോയിലെ വെടിശബ്ദം പൊലീസിന്റെ തോക്കില്‍നിന്നുള്ളതാണോയെന്നു പരിശോധിക്കണം. അഞ്ചോ ആറോ പേരുടെ സംഘത്തെ വളഞ്ഞിട്ടു കൊല്ലുകയായിരുന്നു. ഏറ്റമുട്ടലിലല്ല മണിവാസകത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തശേഷം വെടിവച്ച് കൊല്ലുകയായിരുന്നു.

സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ വ്യാജ ഏറ്റുമുട്ടലെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്. മാവോയിസ്റ്റുകള്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ചിതറി കിടക്കുന്നുണ്ടായിരുന്നു. ലോക്കപ്പ് മരണം വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവ സംബന്ധിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍നിന്ന് മാറിയാണ് പൊലീസ് സഞ്ചരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top