Breaking News

മാവോയിസ്റ്റ് ബന്ധം പോലീസിന്റെ കള്ളക്കഥ; 15 വയസ്സ് മുതല്‍ നിരീക്ഷിക്കുന്നെങ്കില്‍ എന്തുകൊണ്ട് പറഞ്ഞില്ല? അറസ്റ്റിനെതിരെ അലന്റെ കുടുംബം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പോലീസിനെതിരെ അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബം. അലന് മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥകളെന്ന് കുടുംബം പറഞ്ഞു. ഇന്ന് ജാമ്യം കിട്ടുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അലന്റെ കുടുംബം പറയുന്നു.

മകനെ 15 വയസ്സ് മുതല്‍ നിരീക്ഷിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം. അന്നു മുതല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പറയുന്നത്. എങ്കില്‍ തിരുത്താനായി എന്തുകൊണ്ട് മാതാപിതാക്കളെ വിവരം അറിയിച്ചില്ലെന്ന് അലന്റെ മാതാവ് ചോദിക്കുന്നു. മകന് പാര്‍ട്ടിയില്‍ നിന്നും പിന്തുണ കിട്ടുന്നുണ്ടെന്നും അവന്‍ അംഗമായ ബ്രാഞ്ചിന്റെ സഹായം കിട്ടുന്നുണ്ടെന്നും നിയമസഹായം നല്‍കുന്നത് സിപിഎം ആണെന്നും മാതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top