ബാങ്കോക്ക്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച സമയമാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായും ബാങ്കോക്കില്‍ ആദിത്യ ബിര്‍ള കമ്പനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് വ്യവസായത്തിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. നികുതിയും അഴിമതിയും കുറഞ്ഞു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ഉടന്‍ സ്വന്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച സമയമാണ് ഇതെന്ന് പ്രധാനമന്ത്രി
By
November 3, 2019 2:28 pm