Kerala

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം: ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ അപമാനിച്ച പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയ സംഭവത്തിലാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിക്കെതിരെ ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമര്‍ശം. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top