മോഡേണ്‍ ലുക്കില്‍ തിളങ്ങി നടിമാരായ മഞ്ജുവാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും. മഞ്ജുവിന്റെ സ്റ്റൈലിഷ് ഗെറ്റപ്പിന് പിന്നില്‍ പൂര്‍ണിമയാണ്.
ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണിമയുടെ പ്രാണയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്.
കഴിഞ്ഞ മാസം മുംബൈയില്‍ വച്ചുനടന്ന മൂത്തോന് ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്.
ചിത്രങ്ങള്‍ പ്രാണയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.