തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് മനുഷ്യവേട്ടയാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് രണ്ട് സി.പി.എം അനുഭാവികളെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏഴ് പേരെയാണ് മാവോയിസ്റ്റുകളാണെന്ന കാരണത്താല്‍ വെടിവെച്ചു കൊന്നത്. ഇതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.ചെന്നിത്തല പറഞ്ഞു.