Kerala

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഘ വിതരണം ചെയ്ത രണ്ട് പേര്‍ കോഴിക്കോട് പിടിയില്‍. പന്തിരങ്കാവ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി മാവോയിസ്റ്റ് അനുകൂല രേഖകള്‍ പിടിച്ചെടുത്തു. അറസ്റ്റിലായ രണ്ട് പേരും സിപിഎം പ്രവര്‍ത്തകരാണ്.ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളാണ് രണ്ടുപേരും. നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ആളാണ് ഇവരെന്ന് പോലീസ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top