കോട്ടയം കിടങ്ങൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി ബെന്നി അറസ്റ്റില്‍. ഇതോടെ കേസിലെ അഞ്ചുപ്രതികളും അറസ്റ്റിലായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ബെന്നിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കിടങ്ങൂര്‍ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പന് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ട് വര്‍ഷമായി പ്രതികളായ അഞ്ചുപേരും കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ചുമത്തുന്ന വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
കിടങ്ങൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി അറസ്റ്റില്‍
By
October 29, 2019 12:57 pm