ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കിട്ടിയിട്ടും കോന്നിയില്‍ വിജയം തൊടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറാണ് കോന്നിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച് ജനീഷ് കുമാറിന് ലഭിച്ചിരിക്കുന്നത് 29821 വോട്ടുകളാണ്. കെ സുരേന്ദ്രന് 20629 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജിന് 25172 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.