Kerala

പറ്റൂല സാറേ; ആ ചോരയും ഈ ചോരയും ഒന്നാണ്; ബിജെപിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് വീട്ടമ്മയുടെ മറുപടി- വീഡിയോ

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വട്ടിയൂര്‍കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് ചോദിച്ച നടനും എംപിയുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കുന്ന മറുപടിയാണ് വൈറലാകുന്നത്. സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ സിപിഐഎം സ്ഥാനാര്‍ത്ഥിയല്ലാത്ത മറ്റൊരാള്‍ക്കും വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ പറഞ്ഞു.
‘സാറ് സിനിമയില്‍ സിപിഎമ്മുകാരനായി അഭിനയിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നാണ്. പക്ഷേ സാറ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ഞാന്‍ വോട്ട് ചെയ്യുമെന്ന് പറയുന്നത് വീഡിയോയില്‍ കാണാം. ഇതു കേട്ട സുരേഷ് ഗോപി ഞാന്‍ അത് ബഹുമാനിക്കുന്നു എന്നാണ് മറുപടി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top