കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളത്ത് സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം. സൗത്ത് സ്റ്റേഷനില്‍ വെള്ളംകയറിയതോടെ വിവിധയിടങ്ങളില്‍ ട്രൈയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
കനത്ത മഴയില്‍ അതിരൂക്ഷമായ വെള്ളക്കെട്ടിലാണ് ഇടപ്പള്ളി നഗരം. നഗരത്തിന്റെ മിക്ക ഇടങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്.