കൊല്‍ക്കത്ത: ഒളിച്ചോടി 8 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഗ്രാമവാസികള്‍. വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെ കാണാനെത്തിയ യുവതിയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അവശയാക്കിയ യുവതിയെ നഗ്നയാക്കി ഗ്രാമത്തിന് ചുറ്റും നടത്തിക്കുകയും ചെയ്തു.
പ്രണയബന്ധത്തെ തുടര്‍ന്ന് 2011 ലാണ് യുവതി ഗ്രാമത്തില്‍ നിന്നും ഒളിച്ചോടിയത്. മുന്‍പുണ്ടായ പോലെയുള്ള അവിഹിത ബന്ധങ്ങളില്‍ ഇനിയും യുവതി കടക്കുമെന്നും അത് ഗ്രാമത്തിലെ കുടുംബങ്ങളെ തകര്‍ക്കുമെന്നും കരുതിയാണ് സ്ത്രീകളടങ്ങിയ സംഘം ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിക്ക് വൈദ്യസഹായം നല്‍കിയതായും ആരോഗ്യം വീണ്ടെടുത്തതായാണ് വിവരം.
ഒളിച്ചോടി തിരിച്ചെത്തിയ യുവതിക്ക് ക്രൂരമര്‍ദ്ദനം; നഗ്നയാക്കി നടത്തിച്ച് ഗ്രാമവാസികള്‍
By
October 20, 2019 2:09 pm