Kerala

ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പ്: മകന്റെ സിവില്‍ സര്‍വ്വീസ് റാങ്ക് സംശയാസ്പദമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. പ്രമുഖ നേതാവിന്റെ മകന്റെ സിവില്‍ സര്‍വ്വീസ് റാങ്ക് സംശാസ്പദമാണെന്ന് കെ ടി ജലീല്‍ പറഞ്ഞു.

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാങ്കുകാരനേക്കാള്‍ 122 മാ​ര്‍​ക്ക് പി​ന്നി​ലു​ള്ള ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന് അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാങ്കുകാരനേക്കാള്‍ 30 മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ കി​ട്ടി​യെ​ന്ന് ജ​ലീ​ല്‍ ആ​രോ​പി​ച്ചു. ഇ​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രേ​ണ്ട​ത​ല്ലേ​യെ​ന്നും പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത മാ​ത്രം സം​ര​ക്ഷി​ച്ചാ​ല്‍ മ​തി​യോ യു​പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത​യും സം​ര​ക്ഷി​ക്ക​പ്പ​ടേ​ണ്ട​ത​ല്ലേ​യെ​ന്നും ജ​ലീ​ല്‍ പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ച്ചു. 

മോഡറേഷനെയാണ് ചെന്നിത്തല മാര്‍ക്ക് ദാനമെന്ന് പറയുന്നത്. മോഡറേഷന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റിലാണ്. ഇ​തി​ന്‍റെ ഗു​ണം നി​ര​വ​ധി വി​ദ്യാ​ര്‍‌​ഥി​ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മോഡറേഷന്‍ നിര്‍ത്തലാക്കണമെന്ന നിലപാടുണ്ടെങ്കില്‍ തുറന്നുപറയണമെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top