Latest News

അയോധ്യ കേസ് വിധിപറയാന്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്റി മസ്ജിദ് – രാമജന്മഭൂമി തര്‍ക്ക കേസില്‍ വിധി പറയാന്‍ മാറ്റിവച്ചു. വാദങ്ങള്‍ രേഖാമൂലം നല്‍കേണ്ടവര്‍ക്ക് മൂന്ന് ദിവസത്തിനകം നല്‍കാം.

അതേസമയം അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് അവസാന വാദം നടന്നുകൊണ്ടിരിക്കേ  ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ കീറിയെറിഞ്ഞു. അഭിഭാഷകന്‍ വികാസ് സിങ് നല്‍കിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ പറഞ്ഞു. സംഭവത്തെ രൂക്ഷമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു.

കുനാല്‍ കിഷോര്‍ എഴുതിയ ‘അയോധ്യ പുനരവലോകനം’ എന്ന പുസ്തകത്തെക്കുറിച്ച്‌ വാദത്തിനിടെ ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് കോടതിയില്‍ പരാമര്‍ശിച്ചു. ആ പുസ്‌തകത്തില്‍നിന്നുള്ള ഉള്ളടക്കങ്ങള്‍ തെളിവായി സ്വീകരിക്കുന്നതിനെ അഭിഭാഷകന്‍ രാജീവ് ധവാന്‍ എതിര്‍ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top