Breaking News

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി

കല്‍പ്പറ്റ: സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്സിസി) നിന്നും പുറത്താക്കിയ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വത്തിക്കാന്‍ നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കി. കത്ത് മഠം അധികൃതര്‍ ഇന്ന് ഒപ്പിട്ടുവാങ്ങി. എന്നാല്‍ മഠത്തില്‍ നിന്നും ഇറങ്ങില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ നിലപാട്. തന്റെ വിശദീകരണം കേട്ടില്ലെന്നും ലൂസി കളപ്പുര പറയുന്നു.

മഠത്തില്‍ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്താണ് ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയത്. തനിക്കെതിരെ നടക്കുന്നത് അസത്യപ്രചരണങ്ങളാണ്. സഭയെ മോശമാക്കുന്ന വിധത്തില്‍ ദൈവവചനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ അന്യായമായി പുറത്താക്കാനുള്ള നടപടി ഒഴിവാക്കാന്‍ ഇടപെടണം. തുടര്‍ന്നും സന്യാസ സഭയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വത്തിക്കാന് നല്‍കിയ വിശദീകരണ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top