കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ മൂന്ന് പേര് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമയെയും രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റ് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
മരട് ഫ്ളാറ്റ് കേസ്; മൂന്ന് പേര് കസ്റ്റഡിയില്‍
By
October 15, 2019 3:14 pm