വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിശുദ്ധപ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്ക സഭയില്‍ നിന്നുള്ള നാലാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ.
മറിയം ത്രേസ്യ അടക്കം അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, ദുള്‍ചെ ലോപ്പസ് പോന്തെസ്, മര്‍ഗരീത്ത ബെയ്സ് എന്നിവരാണ് പുതിയ വിശുദ്ധര്‍.