തൃശൂര്‍: ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുളള ന്യൂഹരിശ്രീ ഏജന്‍സീസിന്റെ പുത്തന്‍ സംരംഭമായ ഫുഡ്മാസോണ് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ പി.ബി.സുനില്‍കുമാറിന് പ്രിവിലേജ് കാര്‍ഡ് അംഗീകാരം. ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്ത് തരംഗമായ ഫുഡ്മാസോണിന് കൊടുങ്ങല്ലൂരിലെ സീ ഷോര്‍ റെസിഡന്‍സി ഹോട്ടലാണ് പ്രിവിലേജ് കാര്‍ഡ് അംഗീകാരം നല്‍കിയത്. ഫുഡ്മാസോണ് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ പി.ബി.സുനില്‍കുമാര്‍ സീഷോര്‍ റസിഡന്‍സി ജനറല്‍ മാനേജര്‍ സിനോയില് നിന്ന് അംഗീകാരം ഏറ്റുവാങ്ങി.
ചടങ്ങില്‍ ഫെമിന മിസ് ഇന്ത്യ കേരള 2019 വിന്നര്‍ ലക്ഷ്മി മേനോന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീകുമാര്‍ പ്രിവിലേജ് കാര്‍ഡ് നല്കി ആദരിച്ചു. ആദ്യമായാണ് സീ ഷോര്‍ റസിഡന്‍സി വ്യക്തികള്‍ക്ക് ഇത്തരത്തിലുള്ള പ്രിവിലേജ് അംഗീകാരം നല്‍കുന്നത്.