Kerala

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഇത്രയും സീറ്റ് നേടുമായിരുന്നോ?: സുരേഷ് ഗോപി


തിരുവനന്തപുരം: രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഇത്രയും സീറ്റ് നേടുമായിരുന്നോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ആള്‍ക്കൂട്ട കൊലകള്‍ എന്ന പേരില്‍ ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പു പരിപാടിയില്‍ സുരേഷ് ഗോപി വിമര്‍ശിച്ചിരുന്നു. ഇത്തരം കൊലകള്‍ നടക്കുന്നുണ്ടോയെന്ന് ആര്‍ക്കറിയാം? ഇതെല്ലാം വെറും പ്രചാരണം മാത്രമാണ്. ചിലപ്പോള്‍ ഈ വിവാദമുണ്ടാക്കുന്നവര്‍ തന്നെയാവാം പ്രചാരണത്തിനു പിന്നിലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തിയിരുന്നു.

ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ രംഗത്തുവന്നതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് വിവാദമായ പശ്ചാത്തലത്തില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാല്‍ ഏതെങ്കിലും കലാകാരന്മാര്‍ക്കോ അവരുടെ സംഘനയ്ക്കോ എതിരെയല്ല താന്‍ പരമര്‍ശം നടത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top