രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ ട്രെയിലറിനെ വിമര്‍ശിച്ച് പലരും രംഗത്തുവന്നിരിക്കുകയാണ്. അമിതമായ ഗ്ലാമര്‍ രംഗങ്ങളാണ് ട്രെയിലറില്‍. ചേരിയിലെ രണ്ടുപേര്‍ പ്രണയത്തിലാകുന്നതും പിന്നീട് അതില്‍ ഒരാള്‍ വലിയ നിലയില്‍ എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആര്‍ജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. പാര്‍ത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്.
അമിതമായ ഗ്ലാമര്‍ രംഗങ്ങള്‍; ബിഗ്രേഡ് സിനിമ പോലെ; ബ്യൂട്ടിഫുള്‍ ട്രെയിലറിന് വിമര്‍ശനം
By
October 9, 2019 3:28 pm