സ്വന്തം ജീവിതാനുഭവം എഴുതി സംവിധാനം ചെയ്യുകയാണ് റഷീദ് പാറക്കല്‍ സമീര്‍ എന്ന ചിത്രത്തിലൂടെ. തൊണ്ണൂറു ശതമാനവും ഗള്‍ഫില്‍ ചിത്രീകരിച്ച സമീര്‍ എന്ന ചിത്രം യുഎഇയിലെ ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ദൃശ്യങ്ങളെ അനുഭവഭേദ്യമാക്കുന്നു.
ഒരേ സമയം രണ്ടു പെണ്‍കുട്ടികളുടെ കാമുകനാകേണ്ടി വരുന്ന ഒരു യുവാവിന്റെ രസകരവും വൈകാരികവുമായ കഥയാണ് സമീര്‍. കഥ, തിരക്കഥ,സംഭാഷണം,ഗാനരചന എന്നിവ നിര്‍വ്വഹിക്കുന്നത് ചിത്രത്തിന്റെ സംവിധായകന് കൂടിയായ റഷീദ് പാറക്കലാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രൂപേഷ് തിക്കൊടിയാണ്. നവാഗതനായ ആനന്ദ് റോഷന്, അനഘ സജീവ്, ചിഞ്ചു എന്നിവര്‍ വേഷമിടുന്ന ചിത്രത്തില്‍ മാമുക്കോയ, ഇര്‍ഷാദ്, വിനോദ് കോവൂര്‍, മഞ്ജു പത്രോസ്, നീനാ ക്കുറുപ്പ് തുടങ്ങി യുഎഇയിലെ നിരവധി കലാകാരന്മാരും വേഷമിടുന്നു.