കല്‍പ്പറ്റ: പ്രധാനമന്ത്രിയ്ക്കെതിരെ പറഞ്ഞാല്‍ ജയിലില്‍ ഇടുന്ന അവസ്ഥയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. നേതാവിനും പതിനഞ്ച് പേര്‍ക്കും മാത്രമുള്ളതല്ല ഇന്ത്യ. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് മോദിയ്ക്ക്. വൈവിധ്യമാണ് കോണ്‍ഗ്രസ് എല്ലാ കാലവും ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പ്രധാനമന്ത്രിയ്ക്കെതിരെ പറഞ്ഞാല്‍ ജയിലിലിടുന്ന അവസ്ഥയാണ്: മോദിയ്ക്കെതിരെ രാഹുല്‍ ഗാന്ധി
By
October 4, 2019 1:23 pm