രണ്ടുകാലില്‍ നില്ക്കുന്ന കാട്ടാനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ കൗതുകമായിരിക്കുന്നത്. നാലു കാലില്‍ നില്ക്കാന് മാത്രമല്ല രണ്ടുകാലില്‍ ഉയര്‍ന്നു നില്‍ക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാട്ടാന. കാട്ടാനയുടെ അഭ്യാസപ്രകടനം ആഹാരത്തിനു വേണ്ടിയുള്ളതായിരുന്നു. വലിയ മരത്തില്‍ നിറഞ്ഞു നില്ക്കുന്ന പച്ചിലയാണ് ആനയെ കൊതിപ്പിച്ചത്. താഴെ നിന്ന് തുമ്പിക്കൈ ഉയര്‍ത്തിയാല്‍ കിട്ടില്ലെന്നു മനസ്സിലാക്കിയാണ് പിന്കാലില് ഉയര്‍ന്ന് നിന്ന് ഇലകള്‍ കൈക്കലാക്കാന്‍ ആന ശ്രമിച്ചത്.
സിംബാബ്വേയിലെ മനാപൂള് ദേശീയ പാര്‍ക്കില്‍ നിന്നാണ് ഫോട്ടോഗ്രാഫറായ ബോബി ജോ വിയാല്‍ ആഫ്രിക്കന്‍ ആനയുടെ ചിത്രം പകര്‍ത്തിയത്. തന്റെ ഫോട്ടോഗ്രഫി ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളാണിതെന്ന് ബോബി പറഞ്ഞു.