തിരുവനന്തപുരം: നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ഒരു പ്രധാന വിഷയമായി ഉന്നയിക്കപ്പെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളോടൊപ്പം ശബരിമല വിഷയവും ചര്‍ച്ച ചെയ്യപ്പെടും. വിശ്വാസത്തിന്റെ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളും വോട്ടര്‍മാരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളായിരിക്കും ഈ ഉപതിരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന പ്രധാന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണ് ശബരിമല വിഷയവും. കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത് – കുമ്മനം പറഞ്ഞു.