Breaking News

ശബരിമല വിധിയ്ക്ക് ശേഷം ജീവന് ഭീഷണിയുണ്ടായിരുന്നു : ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌

മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി ജസ്റ്റിസ്. ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ വായിക്കരുത് എന്ന് തന്നോട് ഒപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും, ഇന്റേണ്‍സും (intern) ആവശ്യപ്പെട്ടതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.

മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ചും, വിഷയത്തില്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

വിധിക്ക് പിന്നാലെ തനിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഹീനമായ ഭീഷണിയും അധിക്ഷേപവും ഉണ്ടായതായി അവര്‍ അറിയിച്ചു. കണ്ട സന്ദേശങ്ങളില്‍ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക കാരണം അവരില്‍ പലരും ഉറങ്ങിയില്ല എന്ന് അറിയിച്ചതായും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top