Kerala

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച കേസ്; 2 സൈനികര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

തൊടുപുഴ: നഗരത്തിലെ  ബാറിനു സമീപം  ഉണ്ടായ സംഘർഷം പരിഹരിക്കാൻ എത്തിയ  പ്രിൻസിപ്പൽ എസ്ഐ എം.പി.സാഗർ ഉൾപ്പെടെ 2 പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സംഭവത്തിൽ രണ്ട് സൈനികർ  ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. തൊടുപുഴ കരിക്കോട് സ്വദേശികളായ പുത്തൻപുരയിൽ കൃഷ്ണകുമാർ (31), കാരക്കുന്നേൽ അരുൺ കെ. ഷാജി (28) , സഹോദരൻ അമൽ കെ. ഷാജി (23) കൃഷ്ണകുമാറിന്റെ ബന്ധു മങ്ങാട്ടുകവല തൊട്ടിപ്പറമ്പിൽ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്.  

സൈന്യത്തിൽ നഴ്സിങ് അസിസ്റ്റന്റാണ് കൃഷ്ണകുമാർ. അരുൺ കെ.ഷാജി സൈന്യത്തിൽ മെക്കാനിക്കാണ്. ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന ഇവർ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top