തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ. ഒന്നാം ഘട്ട വിചാരണ വേളയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയുടെ എതിര്‍വിസ്താരം ഇന്ന് തുടങ്ങും. ആദ്യഘട്ടം അവസാനിച്ചപ്പോള്‍ 14 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. ഇതില്‍ 6 പേര് കൂറുമാറിയിരുന്നു. 8 പേര് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്കി. 1992 മാര്‍ച്ച് 27 ന് കോട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
അഭയ കൊലക്കേസ്: രണ്ടാംഘട്ട വിചാരണ ഇന്ന്
By
October 1, 2019 7:51 am