ബംഗളൂരു : റെയില്‍വേ പാളത്തില്‍ നിന്ന് ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ തീവണ്ടി തട്ടി യുവാക്കള്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഹെഗ്ഡെ നഗര്‍ റെയില്‍വേ ഗേറ്റിനു സമീപത്താണ് സംഭവം. ബംഗളൂരു സ്വദേശികളായ അഫ്താബ് ഷെരീഫ്(22), മുഹമ്മദ് മാട്ടി (19) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇവരുടെ സുഹൃത്ത് സൈബുള്ള ഖാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ ചികിത്സയിലാണ്.
ഷെരീഫും, മുഹമ്മദും ചേര്‍ന്ന് റെയില്‍ വേ പാളത്തില്‍ നിന്ന് അഭിനയിക്കുക ആയിരുന്നു. ഇതിനിടെയാണ് കോലാര്‍- ചിക്കബെല്ലാപുര്‍-ബംഗളൂരു പാസഞ്ചര്‍ വന്നത്. എന്നാല്‍ മൂന്ന് പേരും പാളത്തില്‍ നിന്ന് പുറത്ത് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തീവണ്ടി തട്ടുകയായിരുന്നു.