ന്യൂഡല്‍ഹി: കേരളത്തില്‍ എന്തുകൊണ്ട് മോദി സ്വാധീനം ഉണ്ടാകുന്നില്ലെന്ന ചോദ്യത്തിന് മാസ് മറുപടിയുമായി മലയാളികൂടിയായ നടന് ജോണ്‍ എബ്രഹാം. മുരളി കെ മേനോന്റെ ‘ദ ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്സ്’ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത്കൊണ്ട് മോദി സ്വാധീനം കേരളത്തിലുണ്ടാകുന്നില്ലെന്ന ചോദ്യത്തിന് അതാണ് കേരളത്തിന്റെ സൗന്ദര്യമെന്നായിരുന്നു താരം പറഞ്ഞത്.
പത്ത് മീറ്ററിനുള്ളില്‍ ക്ഷേത്രവും ചര്‍ച്ചും മസ്ജിദും കേരളത്തില്‍ കാണാം. അവിടെ യാതൊരു പ്രശ്നവും ഉണ്ടാകാറില്ല. കേരളത്തില്‍ കമ്യൂണിസമുണ്ട്. ഫിഡല്‍ കാസ്ട്രോ മരിച്ച സമയത്ത് കേരളത്തില്‍ പോയിരുന്നു. അന്ന് കേരളത്തില്‍ മാത്രമാണ് ഫിഡല്‍ കാസ്ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്ന പോസ്റ്ററുകള്‍ കണ്ടത്. കേരളം എല്ലാവരെയും ഒരുപോല കാണുന്നു. അതുകൊണ്ടാണ് കേരളം മതസൗഹാര്‍ദത്തിന്റെ മാതൃകയായത്.