തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപെടുത്തലിലാണ് ചോദ്യം ചെയ്യല്‍. അനുമതി തേടി വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ അപേക്ഷ നല്‍കും.
അതിനിടെ, സൂരജിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് അറിയിച്ചു. കരാര്‍ കമ്ബനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തി. പദവി ദുരുപയോഗം ചെയ്ത് സൂരജ് പണം സമ്ബാദിച്ചു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.