Latest News

ഭര്‍ത്താവ് എന്നെ അവഗണിക്കുന്നു; സഹിക്കാന്‍ കഴിയുന്നില്ല; പൊട്ടിക്കരഞ്ഞ് ബോളിവുഡിലെ ഡ്രാമ ക്വീന്‍

ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് വീഡിയോയിലൂടെ പൊട്ടിക്കരഞ്ഞ് ബോളിവുഡിലെ ഡ്രാമ ക്വീന്‍ രാഖി സാവന്ത്. ഇന്‍സ്റ്റാഗ്രാമിലാണ് രാഖി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നു. നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ- എന്നാണ് രാഖി പറയുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rakhi Sawant (@rakhisawant2511) on

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്. പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ചാണ് താന്‍ ചിത്രങ്ങളൊന്നും പുറത്ത് വിടാത്തത് എന്നായിരുന്നു രാഖിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top