Entertainment

ഉള്ളി കഴിക്കരുത്, മൂന്ന് നേരം ഭക്ഷണം പാകം ചെയ്ത് വിളമ്പിത്തരണം- ഭര്‍ത്താവിനെക്കുറിച്ച് വിചിത്ര സങ്കല്‍പങ്ങളുമായി നടി

ഭാവി ഭര്‍ത്താവിനെക്കുറിച്ചുള്ള വിചിത്ര സങ്കല്‍പങ്ങള്‍ തുറന്ന് പറഞ്ഞ് നടി ആദാ ശര്‍മ്മ. ഈ സങ്കല്‍പങ്ങള്‍ ഒത്തു വന്നെങ്കില്‍ മാത്രമേ നടി വിവാഹത്തിന് തയ്യാറാകൂ. താരത്തിന്റെ തികച്ചും വേറിട്ട സങ്കല്‍പങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ കൂടിയാണ് നടി തന്റെ സങ്കല്‍പങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.


ആദായുടെ നിബന്ധനകള്‍

എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ഷൂസിന്റെ അളവ്, മസില്‍ അളവ്, ജാതി, മതം, നിറം, ഇന്‍സ്റ്റാഗ്രാമിലെ ആരാധകരുടെ എണ്ണം ഇവയൊന്നും വിഷയമല്ല. എന്നാല്‍ മൂന്ന് നേരവും തനിക്ക് ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോടെ വിളമ്പിത്തരുന്ന ആളായിരിക്കണം. എല്ലാ ദിവസവും ഷേവ് ചെയ്യണം. നീന്തല്‍ അറിയണമെന്ന് നിര്‍ബന്ധമില്ല.

 

മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഒരു ദിവസം 5 ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം മാത്രം ധരിക്കണം. എല്ലാ ഭാഷകളെയും ആദരിക്കണം. എല്ലാ ഭാഷയിലുമുള്ള സിനിമ കാണാണം, ആസ്വദിക്കണം. ബാക്കി നിബന്ധന വഴിയേ പറയാം.- ആദാ ശര്‍മ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top