കൊച്ചി: തന്റെ ശരീരത്തില്‍ എയിഡ്സ് രോഗിയുടെ രക്തം കുത്തിവെച്ചുവെന്ന മോഹനന് വൈദ്യരുടെ വാദം പൊളിഞ്ഞു. കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി മോഹനന് നായര്‍ വൈകിപ്പിച്ച ഒരു പ്രമുഖ ചാനലിന്റെ പരിപാടിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്തപ്പോഴാണ് താന്‍ രക്തം കയ്യില്‍ പുരട്ടിയതേയൊള്ളുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നതായി വ്യക്തമാകുന്നത്.
എയിഡ്സ് രോഗിയുടെ രക്തം ഡോക്ടര്‍മാരുടെ മുന്നിലിരുന്നാണ് സ്വീകരിച്ചത് എന്നായിരുന്നു മോഹനന് നായരുടെ വാദം. തുടര്‍ന്ന് അവതാരകനും എതിര് പാനലിലെ അംഗങ്ങളും ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് രോഗിയുടെയും തന്റെയും രക്തം തേക്കുകയായിരുന്നുവെന്ന് മോഹനന് വൈദ്യര് പറഞ്ഞത്.