Breaking News

ഇന്ത്യ​യെ ഭി​ന്നി​പ്പി​ച്ചു നി​ര്‍​ത്തു​ന്ന രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി കശ്മീരിനെ ഉപയോഗിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യെ മു​ഴു​വ​ന്‍ ഭി​ന്നി​പ്പി​ച്ചു നി​ര്‍​ത്തു​ന്ന ഒ​രു രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി കാശ്മീരിനെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. കാശ്മീരില്‍ ഭീ​ക​ര​ര്‍​ക്ക് ഇ​ടം ന​ല്‍​കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

 

ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യെ പോ​ലു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി ജ​മ്മു കാ​ശ്മീ​രി​ല്‍ രാ​ഷ്ട്രീ​യ ശൂ​ന്യ​ത സൃ​ഷ്ടി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ണ്. ഇ​തോ​ടെ കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ നി​റ​യും. കാ​ശ്മീ​രി​ല്‍ ഭീ​ക​ര​ര്‍​ക്ക് ഇ​ട​മൊ​രു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്കം സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top