നടി അനുപമ പരമേശ്വരന്റെ ഒരു പുതിയ വേഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രം കണ്ടപ്പോള്‍ താരത്തിന്റെ ആരാധകര്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.
View this post on Instagram
അനുപമ നായികയായെത്തുന്ന പുതിയ ചിത്രത്തിലെ വേഷമാണ് താരം പങ്കുവെച്ചത്. കണ്ണന് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് താരം നായികയാകുന്നത്. ഭരതനാട്യം നര്‍ത്തകിയായിട്ടാണ് അനുപമ പരമേശ്വരന് അഭിനയിക്കുന്നത്. പല്ലവി എന്നാണ് കഥാപാത്രത്തിന്റെ പേര്. അഥര്‍വ മുരളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.