Entertainment

അത് വ്യാജ വാര്‍ത്തയാണ്; സത്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

തന്റെ സിനിമയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഫാന്‍സിന്റെ പേരിലുള്ള ഗ്രൂപ്പിലൂടെ വന്ന വാര്‍ത്ത തള്ളി കളഞ്ഞിരിക്കുകയാണ് താരം. തമിഴിലൊരുങ്ങാന്‍ പോവുന്ന വാന്‍ എന്ന സിനിമയെ കുറിച്ചാണ് സത്യമല്ലാത്ത ചില കാര്യങ്ങള്‍ ദിവസങ്ങളായി പ്രചരിച്ച് കൊണ്ടിരുന്നത്. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന അടുത്ത തമിഴ് ചിത്രമായിട്ടാണ് വാന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. മറ്റ് തിരക്കുകള്‍ കാരണം ഈ സിനിമയുടെ ചിത്രീകരണം വൈകുകയായിരുന്നു.

എന്നാല്‍ വാന്‍ പുതിയ പ്രൊഡക്ഷന്‍ ബാനറില്‍ ആരംഭിക്കുമെന്നും ചിത്രത്തില്‍ പുതിയ സംഗീത സംവിധായകന്‍, പുതിയ അഭിനേതാക്കളും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുമ്പോള്‍ ചിത്രത്തില്‍ കിയാര അദ്വാനിയെ നായികയായി അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാം ശരിയായി വരികയാണെങ്കില്‍ വാന്‍ ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച് ദുല്‍ഖര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

ഇത് ഫേക്ക് ന്യൂസ് ആണ്. വെറുതേ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടു കേള്‍വി പറഞ്ഞ് നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം തന്നെ അത് അനൗണ്‍സ് ചെയ്യും. തെറ്റായ വാര്‍ത്തകളില്‍ നടീ നടന്മാരെയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി ടാഗ് ചെയ്യാതിരിക്കൂ- ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top