Latest News

നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ കാറിന് തീപിടിച്ചു; 5 മരണം

ചിറ്റൂര്‍: അമിതവേഗതയില്‍ ഹൈവേയിലൂടെ പാഞ്ഞകാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് തീപിടിച്ചു. 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ വെന്തുമരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്. ജാന്‍വി, കല, ഭാനു തേജ, പവന്‍ റാം, സായ് ആശ്രിത എന്നിവരാണ് മരിച്ചത്. കാറിന്റെ ഉടമ വിഷ്ണു എന്നയാളാണ് ചികിത്സയിലുള്ളത്.

അമിത വേഗതയിലായിരുന്ന കാര്‍ ഹൈവേയില്‍ നിന്ന് തെന്നിമാറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ ഇന്ധനടാങ്ക് തകരുകയും തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top