Automotive

ഓണക്കാലത്ത് വന്‍ ഓഫറുകളുമായി മാരുതി; 1.01 ലക്ഷം വരെ ഇളവുമായി ബ്രെസ

മാരുതിയുടെ ഓള്‍ട്ടോ, സ്വിഫ്റ്റ്, ബ്രെസ, ഡിസയര്‍, സെലേറിയോ, ഇക്കോ തുടങ്ങിയ വാഹനങ്ങള്‍ക്ക് വിലയില്‍ വന്‍ ഇളവ്. എല്ലാ വാഹനങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഓഫറും എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഓഫറും അടക്കമാണ് ഇളവുകള്‍ നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകള്‍ ബാധകമാവുക. ഓരോ കാറിന്റേയും മോഡലുകള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ വ്യത്യാസമുണ്ടായിരിക്കും.

കോംപാകറ്റ് എസ്യുവിയായ ബ്രെസയ്ക്കാണ് മാരുതി ഏറ്റവും അധികം ഇളവുകള്‍ നല്‍കുന്നത്. വിവിധ മോഡലുകളിലായി ഏകദേശം 1.01 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ ഇളവ്.

ഓള്‍ട്ടോ 800 നും കെ 10നും 65000 രൂപ ഇളവാണ് നല്‍കുന്നത്. സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പിന് 50000 രൂപയും ഡീസല്‍ പതിപ്പിന് 77700 രൂപ ഇളവും നല്‍കുന്നുണ്ട്. ഡിസയറിന്റെ പെട്രോളിന് 55000 രൂപയും ഡീസലിന് 84100 രൂപയും സെലേറിയോയ്ക്ക് 65000 രൂപയും ഈക്കോയുടെ 7 സീറ്ററിന് 50000 രൂപയും 5 സീറ്ററിന് 40000 രൂപയും ഇളവ് നല്‍കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top