പെരിന്തല്‍മണ്ണ: ലക്ഷങ്ങള്‍ വിലമതിക്കുന്ന ആന കൊമ്പുകളുമായി 4 പേര് അറസ്റ്റില്‍.പത്തു കിലോ ആനകൊമ്പാണ് പിടികൂടിയത്. ആന കൊമ്പുകള്‍ കടത്താന്‍ ഉപയോഗിച്ച ആഡബര കാറും പിടിച്ചെടുത്തു. കരുവാരക്കുണ്ട് സ്വദേശി നിഥിന്‍ഷാ, പത്തനംതിട്ട സ്വദേശി ഷാനു, കൊല്ലം ബ്രഹ്മാലയത്തില്‍ സുമേഷ് മലപ്പുറം സ്വദേശി മുഹമ്മദ് സാഹിം എന്നിവരെ നിലമ്പൂര്‍ വനം വിജിലന്‍സ് റെയ്ഞ്ച് ഓഫിസര്‍ എം. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഏതാനും പേര് മറ്റൊരു കാറില്‍ രക്ഷപ്പെട്ടു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ആന കൊമ്പുകളുമായി 4 പേര് അറസ്റ്റില്‍
By
September 6, 2019 8:58 am