തൃശ്ശൂര്‍: ഭക്ഷ്യധാന വിപണന രംഗത്ത് 35 വര്‍ഷത്തെ പാരമ്പര്യമുള്ള തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂഹരിശ്രീ ഏജന്‍സി ഉപഭോക്താക്കള്‍ക്കായി ഫുഡ്മാസോണ് എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് മാര്‍ക്കറ്റ് അവതരിപ്പിക്കുന്നു. ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്ല ക്വാളിറ്റിയില്‍ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഫുഡ്മാസോണിന്റെ ലക്ഷ്യം.350ല്‍ അധികം ഉത്പന്നങ്ങളും മറ്റു പ്രമുഖ കമ്പനികളുടെ 5000ത്തിലേറെ ഉത്പന്നങ്ങളുമാണ് ഫുഡ്മാ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഫുഡ്മാസോണിന്റെ മൊബൈല്‍ ആപ്പിലും,വെബ്സൈറ്റിലും ഇമെയില്‍ സംവിധാനത്തിലൂടെയും കസ്റ്റമര്‍ കെയര്‍ നമ്പറിലൂടെയും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. തൃശ്ശൂര്‍ ജില്ലയിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 24-മണിക്കൂറിനകം വീടുകളില്‍ ഫുഡ്മാസോണ് എത്തിക്കും.ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ക്യാഷ് ഓണ്‍ ഡെലിവറി, വെബ്സൈറ്റില്‍ ബാങ്ക് ഗേറ്റ് വഴി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സ്വയ്പ്പിങ് സംവിധാനവും ഇതിലുണ്ട്.
ഫുഡ്മാസോണ് ആപ്പിന്റെ ഉദ്ഘാടനം സെപ്തംബര്‍ 7 ശനിയാഴ്ച്ച വൈകിട്ട് 6ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും.തൃശ്ശൂര്‍ പാലസ് റോഡില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കമ്പനിയുടെ വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അന്നപൂര്‍ണ്ണ ദൗത്യം എന്ന പദ്ധതിയ്ക്കും ഫുഡ്മാസോണ് രൂപം നല്‍കിയിട്ടുണ്ട്.പദ്ധതി പ്രകാരം നിരാലംബരായ സ്ത്രീകള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് 1 മാസത്തേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്കുന്നു.
അടുത്ത 3 മാസത്തിനകം എറണാകുളം,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലേക്കും ഫുഡ്മാസോണിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും, കൂടാതെ കേരളമാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ കുമാര്‍ പിബി, ജയറക്ടര്‍ പവിത്രന് പിബി,സിഇഒ അമല്‍ പി സുനില്‍, ജനറല്‍ മാനേജര്‍ സന്ദീപ് മേനോന് ,മാര്‍ക്കറ്റിങ് മാനേജര്‍ പ്രശാന്ത് പവിത്രന്, എഇഒ അഞ്ചല്‍ പി സുനില്‍ എന്നിവര്‍ പങ്കെടുത്തു.