Breaking News

കാര്യവട്ടം സ്റ്റേഡിയത്തിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മൂന്നാം ജയവും സ്വന്തമാക്കി ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റിന്‍റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യ രണ്ടു മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. 81 റണ്‍സ് നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച നായകൻ മനീഷ് പാണ്ഡെയാണ് മാൻ ഓഫ് ദ മാച്ച്
30 ഓവർ മത്സരമാണ് നടന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 207 എന്ന മാന്യമായ സ്കോർ നേടി. 44 റണ്‍സ് നേടിയ ഹെൻട്രിച്ച് ക്ലാസനാണ് ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹറും ക്രുനാൽ പാണ്ഡ്യയും രണ്ടു വീതം വിക്കറ്റുകൾ നേടി.
ആറ് റണ്‍സിലധികം ഓവറിൽ ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 25 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലാം വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം നായകൻ മനീഷ് പാണ്ഡെ ചേർന്നതോടെയാണ് ഇന്ത്യ ഉയർത്തെഴുന്നേറ്റത്. ഇരുവരും ചേർന്ന് 70 റണ്‍സ് ചേർത്തു. 40 റണ്‍സുമായി ഇഷാൻ മടങ്ങിയെങ്കിലും ക്യാപ്റ്റൻ പോരാട്ടം തുടർന്നു. 59 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും നേടിയാണ് മനീഷ് പാണ്ഡെ 81 റണ്‍സ് നേടിയത്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശിവം ദുബെ ഇന്ത്യൻ ജയം എളുപ്പമാക്കി. 28 പന്തിൽ മൂന്ന് സിക്സും രണ്ടു ഫോറും നേടിയ ദുബെ 45 റണ്‍സോടെ അക്ഷർ പട്ടേലിനൊപ്പം (7) പുറത്താകാതെ നിന്നു. അവസാന രണ്ടു മത്സരങ്ങളിൽ ഇന്ത്യയെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top