Idukki

യു​വ​തി പു​ഴ​യി​ൽ​ ചാ​ടി; ഇതര സം​സ്ഥാ​ന​ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി

തൊ​ടു​പു​ഴ: പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ യുവതി പുഴയിലേക്ക് ചാടി. തൊടുപുഴ നഗരപരിസരത്താണ് സംഭവം നടന്നത്. സംഭവം കണ്ട ഇതര സംസ്ഥാന തൊഴിലാളികൾ പിന്നാലെ ചാടി യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നു
രാവിലെയാണ് 28 വയസുകാരിയായ യുവതി തൊടുപുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. പാലത്തിന് സമീപം മു​നി​സി​പ്പ​ൽ മൈ​താ​ന​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഉത്തർപ്രദേശ് സ്വദേശികളായ ദി​നേ​ശ് കു​മാ​ർ, സ​ച്ചി​ൻ, സ​തീ​ശ്കു​മാ​ർ എ​ന്നി​വ​ർ പിന്നാലെ ചാടി. ഇവർ യുവതിയെ നീന്തി പിടിച്ചതോടെ സമീപത്തുണ്ടായിരുന്ന ഡ്രൈവർമാരും വഴിയാത്രക്കാരും സഹായത്തിനെത്തി. പിന്നീട് എല്ലാവരും ചേർന്ന് യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നു.
വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ യു​വ​തി​യെ കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മു​ത​ല​ക്കോ​ട​ത്തെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി മു​ട്ട​ത്ത് ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ വ​നി​താ ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സം.
രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട യു​വ​തിക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വ​നി​താ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
യുവതിയെ സാഹസികമായി രക്ഷിച്ച അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് സ്റ്റേഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top