കോഴിക്കോട്: പി വി സ്വാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് എം ടി വാസുദേവന്‍ നായര്‍ നടന് മമ്മൂട്ടിയ്ക്കു നല്കി ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി
കെ കെ ശൈലജ നിര്‍വഹിച്ചു. മലയാളത്തിലെ കലാസാംസ്കാരിക രംഗങ്ങളില്‍ കെടാവിളക്കായി നില്ക്കുന്ന നടനാണ് മമ്മൂട്ടിയെന്നും തന്റെ കുടുംബാംഗം തന്നെയാണ് ഈ നടനെന്നും മമ്മൂട്ടിയെ ആദരിച്ചുകൊണ്ട് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. അഭിനേതാവ് എന്നതിനപ്പുറം മനുഷ്യസ്നേഹി കൂടിയാണ് മമ്മൂട്ടിയെന്ന് സത്യന് അന്തിക്കാട് അഭിപ്രായപ്പെട്ടു.
‘കോഴിക്കോട് തന്റെ മറ്റൊരു വീടാണ്. അവാര്‍ഡിന് അര്‍ഹനായെന്ന കാര്യം അത്ഭുതപ്പെടുത്തി. എല്ലാ രംഗത്തുള്ളവരേയും, പി വി സ്വാമിയുടെ കുടുംബവുമായും
വര്‍ഷങ്ങളായുള്ള ആത്മബന്ധമുണ്ട്. സിനിമ തന്നെയാണ് സ്വപ്നം മറ്റു രംഗങ്ങള്‍ ആഗ്രഹത്തിനു വേണ്ടിയാണ്. സഹജീവികളോടുള്ള സ്നേഹവും കൂടിയാണ് ജീവിതത്തില്‍ പകര്‍ത്തേണ്ടത്. വിദ്യാഭ്യാസം പോലെത്തന്നെയാണ് സംസ്കാരവും. അതു വന്നു ചേരലാണ്. നന്മ നമ്മുടെ മനസ്സുകളിലാണെന്നും ആദരവ് ഏറ്റുവാങ്ങികൊണ്ട് മമ്മൂട്ടി പറഞ്ഞു. ചടങ്ങില്‍
എം ടി വാസുദേവന്‍ നായര്‍, മമ്മുട്ടി, സത്യന് അന്തിക്കാട്, ശൈലജ ടീച്ചര്‍, വയലാര്‍ രവി, വിരേന്ദ്രകുമാര്‍, പി കെ അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.