വിവാഹ സങ്കല്പ്പത്തെകുറിച്ച് തുറന്നുപറഞ്ഞ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി.
പ്രായം അമ്പതിനോടടുത്തിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ജീവിതപങ്കാളിയെയാണ് താരം ആഗ്രഹിക്കുന്നത്. അത്തരമൊരു വ്യക്തിയെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് തയ്യാറാണെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് നടി പറഞ്ഞത്. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നുണ്ട് ഇതിന് പുറമെ സ്വദേശത്തും വിദേശത്തും നൃത്തപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.
വിവാഹത്തോട് എതിര്‍പ്പില്ല; കാഴ്ചപ്പാടിലും അഭിരുചിയിലും യോജിക്കുന്ന ജീവിതപങ്കാളിയായിരിക്കണം- ലക്ഷ്മി ഗോപാലസ്വാമി
By
August 26, 2019 3:33 pm