ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയ്ക്ക് മൂന്ന് ആഴ്ച്ച കൂടി പരോള്‍ നീട്ടി നല്കി. മകളുടെ വിവാഹത്തിനായിയാണ് മദ്രാസ് കോടതി ഒരു മാസത്തേയ്ക്ക് പരോള്‍ നീട്ടി നല്‍കിയത്.
ഈ മാസം 25 ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് പരോൾ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി നൽകിയത്.
കഴിഞ്ഞമാസം 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. ജയിലില്‍ വച്ചാണ് നളിനി അരിത്രയ്ക്ക് ജന്മം നൽകിയത്.